ഹരിയാനയിലെ ഭിവാനിയില്‍ രണ്ട് മുസ്ലിം യുവാക്കളെ ജീപ്പിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബജ്രംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ കൊലവിളിയുമായി സജീവമായി. ഫെബ്രുവരി 16നാണ് ഇയാളും മറ്റ് ഹിന്ദുത്വ പ്രവര്‍ത്തകരും ചേര്‍ന്ന് യുവാക്കളെ ജീപ്പിലിട്ട് കത്തിച്ചുകൊലപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളുടെ സുഹൃത്തുക്കളയാതിനാല്‍ തന്നെ അന്വേഷണം ആരംഭിച്ചതും ഏറെ വൈകിയായിരുന്നു. ഇതിനുപുറമെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ഇയാള്‍. ഭിവാനി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിനുപിന്നാലെ ഇയാള്‍ തന്റെ അക്രമങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ പുതിയ അക്കൗണ്ടുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മോനുമനേസര്‍. 51 k ഫോളോവേഴ്സ് ഉള്ള അക്കൗണ്ടില്‍ തോക്ക് ഉപയോഗിച്ച് ഇയാള്‍ നടത്തുന്ന അക്രമങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം വിഷയത്തില്‍ അധികാരികള്‍ ഇടപെടുകയോ മോനു മനേസറിനെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Bajrangdal leader Monu Manesar reactivates his instagram account
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.