18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 22, 2024
October 13, 2024
October 13, 2024
October 8, 2024
September 24, 2024
September 24, 2024

വനിതാ ഡോക്ടറുടെ ബലാ ത്സംഗക്കൊ ല; പ്രതി ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
കൊല്‍ക്കത്ത
August 24, 2024 9:32 pm

യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി സഞ്ജയ് റോയ് അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഇയാളുടെ കയ്യില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്ന് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നു. 2019ലായിരുന്നു പ്രതി സഞ്ജയ് റോയ് കൊൽക്കത്ത പൊലീസിന്റെ സിവിക് വോളണ്ടിയറായി ചുമതലയേൽക്കുന്നത്. ഇയാൾ നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും സ്ത്രീലമ്പടനാണെന്നും അടുത്തറിയാവുന്നവര്‍ പറയുന്നു. ബോക്സർ കൂടിയായ പ്രതി പൊലീസ് ഉദ്യോ​ഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും പിന്നാലെ ആർജി കർ ആശുപത്രിയിലെ ഔട്ട് പോസ്റ്റിൽ നിയമിതനാവുകയായിരുന്നു.

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് രാത്രി സോനാഗച്ചിയിലെത്തിയ പ്രതി മദ്യപിച്ചശേഷം, രണ്ട് വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പുലര്‍ച്ചെയോടെ ഇയാള്‍ ആശുപത്രിയിലേക്കെത്തിയത്.
ആശുപത്രിയില്‍ കടന്ന പ്രതി സഞ്ജയ് റോയ്, നാലാം നിലയിലെ സെമിനാര്‍ ഹാളിന്റെ കോറിഡോറിലൂടെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. 

ആ സമയം സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടര്‍ കിടന്നുറങ്ങുകയായിരുന്നു. 2.30ന് യുവതിയുമായി സഹപ്രവർത്തക സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് യുവ ഡോക്ടറെ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച പ്രതിയുടെ ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ പൊലീസ് കണക്ട് ചെയ്തപ്പോഴാണ് സഞ്ജയ് റോയ് ആണ് കുറ്റവാളിയെന്ന് തിരിച്ചറിയുന്നത്. ചോദ്യം ചെയ്യലില്‍ സഞ്ജയ് റോയ് കുറ്റകൃത്യം സമ്മതിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.