5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

ബാലാജിയുടെ അറസ്റ്റ് ; മോഡിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
June 14, 2023 1:10 pm

‍ഡിഎംകെ നേതാവും തമിഴ് നാട് വൈദ്യുതി വകുപ്പ് മന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ ഇ ഡി അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് . കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയമാണിതെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദ്രവവും പകപോക്കലുമാണെന്ന് പ്രതിപക്ഷത്തുള്ള ഞങ്ങളാരും ഇത്തരം ധിക്കാരപരമായ നീക്കങ്ങളില്‍ ഭയപ്പെടില്ല അദ്ദേഹം പറയുന്നു. റെയ്ഡിന് പിന്നാലെ തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

2011–15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ബാലാജിയുടെ അറസ്റ്റില്‍ നേരത്തെ തന്നെ ഡിഎംകെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയ എതിരാളികളെ പിന്‍വാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ നടത്തുന്ന പിന്‍വാതില്‍ ഭീഷണി വിജയം കാണില്ല.അത് അവര്‍ തന്നെ തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് റെയ്ഡെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡിഎംകെ നേതാവ് ഇളങ്കോയും ബിജെപി വിരട്ടിയാല്‍ തങ്ങള്‍ പേടിക്കില്ലായെന്ന് യുവജനക്ഷേമ- കായികവികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ബാലാജിയുടെ അറസ്റ്റിന് ശേഷം സ്റ്റാലിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ബാലാജിയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിലും വസതിയിലും റെയ്ഡ് നടന്നത്.നേരത്തെ ബാലാജിക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു.

Eng­lish Summary:
Bal­a­ji’s arrest; Con­gress says Mod­i’s vendet­ta is part of politics

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.