ബാലകലാസാഹിതി ഷാർജ കുട്ടികളുടെ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. മെയ് 18ന് ഷാർജ മുവെയിലയിലെ അമിറ്റി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി കുട്ടികളുടെ മാർച്ച് പാസ്റ്റ് അഭിവാദ്യം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസ്സാർ തളങ്കര മുഖ്യ അതിഥി ആയിരുന്നു. കുട്ടികൾക്കായി ഇങ്ങനെയുള്ള ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുട്ടികളുടെ സംഘടനകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പങ്കെടുക്കുന്ന എല്ലാ കുട്ടികളും വിജയികൾ ആണെന്നും എന്നാൽ പങ്കെടുക്കാത്തവർ മാത്രമാണ് പരാജയപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അനിൽ കുമാർ. സുബീഷ് , സുബൈർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. യുവകലാസാഹിതി ഷാർജ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, അജി കണ്ണൂർ , നമിത സുബീർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . ബൈജു ‚രാജേഷ് , മഹേഷ് , ഗണേഷ്, ശശി പൂച്ചക്കാടൻ, ലിജോ, സുബീർ , സുബിൻ, രത്ന ഉണ്ണി, സിബി ബൈജു , റിനി രവീന്ദ്രൻ , മാധവൻ , ജേക്കബ്, അമൃത് , അഭിലാഷ് ശ്രീകണ്ഠപുരം, പത്മ കുമാർ, സ്മിനു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
English Summary:Balakalasahithy Sharjah organized Children’s Sports Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.