
നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ് പൊലീസ്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം.
തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന് തൊട്ടടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പൊലീസ് വാഹനം നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.