22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026

ബാലമുരുകൻ രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കുമായി; തമിഴ്നാട്ടിലേക്ക് കടന്നെന്ന് സംശയം

Janayugom Webdesk
തൃശൂര്‍
November 5, 2025 11:26 am

വിയ്യൂരിൽ നിന്ന് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിയ ബാലമുരുകൻ രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കുമായാണെന്ന് സംശയം. കഴിഞ്ഞദിവസം ഈ ഭാഗത്ത് നിന്ന് ബൈക്ക് മോഷണം പോയിരുന്നു. ബൈക്കുമായി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് മോഷണത്തിൽ പൊലീസ് പരിശോധന തുടങ്ങി. ആലത്തൂരിലെ ഹോട്ടലിൽ നിന്ന് ബാലമുരുകൻ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്നാട് പൊലീസിന്‍റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലും സമീപ ജില്ലകളിലും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും.

ഇയാളെ ഒടുവിൽ കണ്ടത് ഇന്നലെ പുലർച്ചെ രണ്ടരയോടെ വിയ്യൂർ ജയിലിന് സമീപം പാടൂക്കാട് വച്ചാണ്. മോഷ്ടിച്ചത് എന്ന് കരുതപ്പെടുന്ന സൈക്കിളിൽ വരികയായിരുന്ന ബാലമുരുകനെ പൊലീസ് കണ്ടതോടെ സൈക്കിൾ ഉപേക്ഷിച്ച് സമീപത്തെ പാടത്തുകൂടി ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് റെയിൽവേ ട്രാക്ക് ഉള്ളതിനാൽ ട്രെയിനിൽ കയറി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.