
നേപ്പാളില്‍ ആകെ ജെന്‍സി തരംഗം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആര്‍എസ്‌പി) മുന്നേറുന്നു. നേരിട്ട് തെരഞ്ഞെടുപ്പ് നടത്തുന്ന 101 സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. ആര്‍എസ്‌പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ബാലേന്ദ്ര ഷാ മുന്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിക്കെതിരായ ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഝാപ‑അഞ്ച് മണ്ഡലത്തിൽ കെ പി ശർമ്മ ഒലിക്കെതിരെ മികച്ച പോരാട്ടമാണ് ബാലേന്ദ്ര കാഴ്ചവയ്ക്കുന്നത്.
നേപ്പാൾ പ്രക്ഷോഭത്തിൽ പങ്കെടുത്ത ജെൻസി വോട്ടർമാരുടെ പിന്തുണയും ബാലേന്ദ്ര ഷായ്ക്കാണുള്ളത്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ബാലേന്ദ്ര ഷായുടെ പാർട്ടി വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. പ്രാതിനിധ്യ സംവിധാനത്തിലൂടെ വോട്ടിങ്ങിലും ആര്‍എസ്‌പി മുന്നിലാണ്. ആകെ വോട്ടിന്റെ 58ശതമാനവും ആര്‍എസ്‌പിയുടെ കൈവശമാണ്. നേപ്പാളി കോണ്‍ഗ്രസ്(18%), രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (8.88%) വോട്ട് ഷെയറുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ജെൻസി പ്രക്ഷോഭത്തിനു ശേഷം നേപ്പാളിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. കഴിഞ്ഞവർഷം നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ 77 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി ശർമ്മ ഒലി രാജിവയ്ക്കുകയും നേപ്പാൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.
വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനകം ഫലപ്രഖ്യാപനം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. ഒരു ദശാബ്ദത്തോളം ഹിമാലയൻ രാജ്യം ഭരിച്ചിരുന്ന നേപ്പാളി കോൺഗ്രസിലെ ഷേർ ബഹാദൂർ ദ്യൂബ, കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎൻ‑യുഎംഎല്ലിലെ കെ പി ശർമ്മ ഒലി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) അല്ലെങ്കിൽ സിപിഎൻ (എംസി)യിലെ പുഷ്പ കമാൽ ദഹൽ എന്നിവർക്കുള്ള ഒരു പരീക്ഷണ ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നത്. ഈ നേതാക്കൾക്ക് എതിരെയെല്ലാം കടുത്ത ജനകീയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.