6 March 2026, Friday

Related news

March 6, 2026
March 4, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026

പാകിസ്ഥാനിലെ ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂച് ലിബറേഷൻ ആർമി

Janayugom Webdesk
May 9, 2025 10:30 am

പാകിസ്ഥാനിലെ ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷൻ ആർമി. അഞ്ചിടങ്ങളിൽ പാക് സൈനികരെ ബലൂച് ആർമി നേരിട്ടതായും ബി എൽ എ. അതേസമയം, പാകിസ്താന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഓഫീസുകൾ, റോഡുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം സുരക്ഷ കൂട്ടി. ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്നടക്കം ആളുകളെ മാറ്റി. അതിനിടെ, ഇന്ത്യ‑പാകിസ്ഥാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ കൺട്രോൾ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി മേൽനോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.

അതേസമയം, ഗുജറാത്തിലെ ഹസിറ തുറമുഖത്ത് ആക്രമണം നടന്നതായുള്ള പാകിസ്ഥാന്റെ അവകാശ വാദം തള്ളി ഇന്ത്യ രംഗത്ത് എത്തിയിരുന്നു. പ്രചരികുന്നത് വ്യാജ വീഡിയോയാണെന്നും ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.