15 December 2025, Monday

Related news

November 13, 2025
November 10, 2025
October 24, 2025
October 17, 2025
June 22, 2025
January 24, 2025
January 19, 2025
November 13, 2024
September 4, 2024
September 3, 2024

വീണ്ടും വിവാദ പരാമര്‍ശവുമായി ബാംബാ രാംദേവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2023 4:03 pm

ജനങ്ങളെ തമ്മില്‍ തല്ലിക്കാനുതകുന്ന വിവാദ പ്രസ്ഥാവനയുമായി ബാബാ രാംദേവ് രംഗത്ത്.മുസ്ലീ-ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വിവാദ പരാമർശവുമായിട്ടാണ് യോഗ ഗുരു ബാബാ രാംദേവ് വന്നിരിക്കുന്നത്. നമാസ് ചെയ്ത് കഴിഞ്ഞാല്‍ നിയമം ലംഘിച്ച് എന്ത് മോശം കാര്യങ്ങളും ചെയ്യാമെന്നാണ് മുസ്ലീങ്ങളെ പഠിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു ബാബ രാംദേവിന്റെ പരാമർശം.

രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു രാംദേവ്.ഇസ്മാന്റെ അർത്ഥം നമാസ് എന്നാണ് അവർ കരുതുന്നത്. എന്നാൽ ചില മുസ്ലീം സഹോദരങ്ങൾ ഹീനകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. എന്നാലും അവർ നമസ്കരിക്കാൻ ഒരിക്കലും മറക്കില്ല. കാരണം അവരെ അതാണ് പഠിപ്പിച്ചിരിക്കുന്നത്. അവരിൽ പലരും തീവ്രവാദികളാണ്, ചിലർ കൊടും കുറ്റവാളികളും. നമാസ് ചെയ്യുക മാത്രമാണ് ഏറ്റവും പ്രധാന ആവശ്യം എന്നാണ് അവർ കരുതുന്നത്. അവർക്ക് ജന്നത്ത് (സ്വർഗ്ഗം) എന്നാൽ കണങ്കാലിന് മുകളിൽ പൈജാമ ധരിക്കുക, മീശ കളയുക, തൊപ്പി ധരിക്കുക എന്നിവയാണ്. ഇത്തരം ട്രാപ്പുകളിൽ ആളുകൾ വീഴരുത് രാംദേവ് പറഞ്ഞു.

ഇതെല്ലാം ഭ്രാന്തമാണ്. മറ്റുള്ളവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന തിരക്കിലാണ് അവർ. ക്രിസ്ത്യാനികൾ കുരിശ് ധരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യു. ഒരു കൂട്ടർ ലോകത്തെ മുഴുവൻ ക്രിസ്തു മതത്തിലേക്കും മറ്റൊരു കൂട്ടർ ഇസ്ലാം മതത്തിലേക്കും മാറ്റുന്ന തിരക്കിലാണ്. 

സനാതന ധർമ്മം മനുഷ്യരാശിയെ സേവിക്കുന്നതിന് മാത്രമാണെന്നും രാംദേവ് പറഞ്ഞു. സനാതൻ ധർമ്മം എന്നാൽ ബ്രാഹ്മ മുഹൂർത്തത്തിൽ ഉയർന്ന്, ദൈവത്തെ പ്രാർത്ഥിച്ച് യോഗയും ധ്യാനവും ചെയ്ത് സഹജീവികളെ സേവിക്കുകയെന്നാണ് രാംദേവ് പറയുന്നു

Eng­lish Summary:
Bam­ba Ramdev with con­tro­ver­sial remarks again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.