
വന്ദേഭാരത്തിൽ നോൺ‑വെജ് പ്രാതൽ ഭക്ഷണം മെനുവിൽ നിന്നും ഒഴിവാക്കി ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്നും നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുനെൽവേലി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളിലാണ് പ്രാതൽ മാംസാഹാരം നിർത്തലാക്കിയത്. ദക്ഷിണ റെയിൽവേയോ കാറ്ററിങ് ഏജൻസിയോ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ ഐആർസിടിസി ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യക്തികത വിവരങ്ങളും ആഹാര സംബന്ധമായ വിവരങ്ങളും നൽകുമ്പോഴാണ് നോൺ‑വെജ് വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുകയെന്ന അറിയിപ്പ് ലഭിച്ചത്.
എന്നാൽ പ്രധിഷേധത്തെതുടർന്ന് ഐആർസിടിസി ആപ്ലിക്കേഷനിലെ സാങ്കേതിക പിഴവാണിതെന്നും ഇനി മുതൽ ബുക്കിങ് സമയത്ത് നോൺ‑വെജ് വിഭവങ്ങൾ തെരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ദക്ഷിണ മേഖല ജനറൽ മാനേജർ ആർ.എൻ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.