വംശഹത്യ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പട്ട മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ ബന്ദ്. ദളിത് , ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
മണിപ്പൂര്‍ ഇന്‍സാഫ് മോര്‍ച്ച എന്ന സംഘടനയാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. ദോബ ജില്ലകളിലെ പ്രബല വിഭാഗമായ രവിദാസ, വാല്‍മീകി സമുദായങ്ങളും ജുല്ലുന്ദര്‍ രൂപതയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ബന്ദ്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-അമൃത്സര്‍ ദേശീയ പാത, ലന്ധര്‍-ഹോഷിയാര്‍പൂര്‍ റോഡ്, കപൂര്‍ത്തല ചൗക്ക്, മക്സുദാന്‍ ബൈപാസ്, രവിദാസ് ചൗക്ക് എന്നിവടങ്ങളില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു.
വംശീയ അതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരായി രാജ്യ വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ പടിയാണ് ഈ സമരമെന്ന് കഴിഞ്ഞ ദിവസം സംയുക്തസമര സമിതി നേതാക്കള്‍ പറഞ്ഞിരുന്നു.
English Summary:
Bandh in Punjab demanding the ouster of Manipur Chief Minister
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.