23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

കര്‍ണാടകത്തില്‍ ബിജെപിക്ക് തലവേദനയാകുന്നു ബെഗളൂരു-മൈസൂര് അതിവേഗപാത; കര്‍ഷകരും പ്രദേശവാസികളുടേയും പ്രതിഷേധം ശക്തമാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2023 11:03 am

പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെഗളൂരു-മൈസൂര് അതിവേഗപാതയ്ക്ക് എതിരേ കര്‍ഷകര്‍ക്കും, പ്രദേശവാസികള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാകുന്നു. എക്സ്പ്രസ് വേയില്‍ പ്രധാന പാതയില്‍ അടക്കം പണി പൂര്‍ത്തിയാകാനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും ഇതിനെതിരെ സമരം തുടരുമെന്നും കര്‍ഷകസംഘടനകള്‍ പറയുന്നു.

റോഡിന് സ്ഥലം വിട്ട് നല‍കിയ 90ശതമാനം കര്‍ഷകരും ഈ റോഡ് ഉപയോഗിക്കുന്നവരല്ല. തങ്ങളുടെ വിളകള്‍ പ്രധാന റോഡിെലത്തിക്കാന്‍ നല്ല റോഡ് വേണം.മൈസൂരു,മാണ്ഡ്യ മേഖലകളിലെ 90ശതമാനം സാധാരണക്കാരും ആ റോഡ് ഉപയോഗിക്കുന്നവരല്ല, ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടിയാണ്. ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നത് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ബെംഗളുരു മൈസൂരു എക്സ്പ്രസ് വേയിൽ വെള്ളം കയറി. അന്ന് വെള്ളക്കെട്ടിൽ ലോറികളും കാറുകളും അടക്കം മുങ്ങിപ്പോയിട്ടും, അടിപ്പാതകളിലടക്കം വെള്ളം പൊന്താതിരിക്കാൻ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

രാമനഗര, ചന്നപട്ടണ, മാണ്ഡ്യ, മധൂർ, ശ്രീരംഗപട്ടണ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വഴികളും സർവീസ് റോഡുകളും ഇപ്പോഴും മോശം സ്ഥിതിയിലാണ്. അടിപ്പാതകളിൽ മഴക്കാലമായാൽ വെള്ളം കയറും. പലയിടത്തും ടാറിംഗ് പോലും പൂർത്തിയായിട്ടില്ല. കര്‍ണ്ണാടകത്തിലെ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണകക്ഷിയായി ബിജെപിയെ സംബന്ധിച്ച് അത്ര ഗുണകരമല്ല. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനവുമാണ് കര്‍ണ്ണാടക.സര്‍വേ ഫലങ്ങളും ബിജെപിക്ക് അനുകൂലമല്ല

Eng­lish Summary:
Ban­ga­lore-Mysore express­way is a headache for BJP in Kar­nata­ka; The protest of farm­ers and local res­i­dents is intensifying

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.