5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

ബംഗ്ലാദേശ് വര്‍ഗീയ സംഘര്‍ഷം: സിപിഐ ആശങ്ക രേഖപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2024 10:33 pm

ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ട് ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സിപിഐ ദേശീയ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. ഇത് മതേതര തത്വങ്ങള്‍, സമത്വം, നീതി എന്നിവയുടെ ലംഘനം മാത്രമല്ല, ബംഗ്ലാദേശിലെ വിവിധ സമൂഹങ്ങളെ സുസ്ഥിരമായി നിലനിര്‍ത്തുന്ന സാമൂഹ്യസൗഹാര്‍ദത്തിന് വലിയ ഭീഷണിയുമാണ്.
ഇത്തരം സംഭവങ്ങള്‍ അവഗണിച്ചാല്‍, ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തികളിലുടനീളം പിരിമുറുക്കം വര്‍ധിക്കാനിടയാക്കും. വിപരീത പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും മേഖലയിലെ സമാധാനവും ശാന്തതയും അപകടത്തിലാവുകയും ചെയ്യും. രണ്ട് രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സാമുദായിക സൗഹാര്‍ദം അത്യാവശ്യമാണെന്നും ദേശീയ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 

അനിഷ്ട സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനും അടിയന്തരവും സമഗ്രവുമായ നടപടി സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.
ബിജെപിയും മറ്റ് വര്‍ഗീയ ശക്തികളും ബംഗ്ലാദേശിലെ വിഷയം ആയുധമാക്കി ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാ പുരോഗമന, മതേതര ശക്തികളും ചെറുക്കണമെന്നും ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ‍്തു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.