9 December 2025, Tuesday

Related news

December 5, 2025
December 4, 2025
December 3, 2025
November 23, 2025
November 23, 2025
November 21, 2025
November 19, 2025
November 11, 2025
November 11, 2025
November 7, 2025

ബംഗ്ലാദേശ് വിമാനാപകടം; പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ആരോഗ്യ വിദഗ്ധരെ അയക്കാൻ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2025 9:53 am

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ സൈനിക വിമാനാപകടത്തിൽ പൊള്ളലേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പൊള്ളൽ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈൽസ്‌റ്റോൺ സ്കൂളിലേക്ക് സൈനിക വിമാനം തകർന്നുവീണത്. ഈ ദാരുണമായ അപകടത്തിൽ 25 കുട്ടികളടക്കം 31 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘം ഉടൻതന്നെ ധാക്കയിലേക്ക് പുറപ്പെടും.
രോഗികളുടെ അവസ്ഥ മെഡിക്കൽ സംഘം വിലയിരുത്തുമെന്നും, ആവശ്യമെങ്കിൽ ഇന്ത്യയിൽ തുടർചികിത്സയും പ്രത്യേക പരിചരണവും രോഗികൾക്ക് ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.