
കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ). ബാങ്ക് ഫണ്ടുകള്‍ വകമാറ്റിയതായും വായ്പാ നിബന്ധനങ്ങള്‍ ലംഘിച്ചതായും ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയം സംബന്ധിച്ച് ബിഒഐ സ്റ്റോക്ക് എക്സേഞ്ചിന് റിപ്പോര്‍ട്ട് നല്‍കി.
സംഭവത്തില്‍ ബിഒഐ ആര്‍കോമിന് നോട്ടീസയച്ചിരുന്നു. ആര്‍കോം, അനില്‍ അംബാനി, മഞ്ജരി ആഷിക് കക്കര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് നോട്ടീസില്‍ പറയുന്നത്. 7124.78 കോടി കുടിശികയാണ് ആര്‍കോം തിരിച്ചടയ്ക്കാനുള്ളത്. 2017ല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടും കുടിശിക തിരിച്ചടച്ചില്ലെന്നും ബാങ്ക് ആരോപിച്ചു. റിലയന്‍സ് ടെലികോം ലിമിറ്റഡിനും ബിഒഐ സമാനമായ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ പരാതിയില്‍ 2,000 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും വിവിധ ബാങ്കുകളില്‍ നിന്നായി 31,580 കോടി രൂപയാണ് വായ്പയെടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.