12 February 2026, Thursday

Related news

February 8, 2026
February 7, 2026
January 31, 2026
January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026

കര്‍ണാടകയില്‍ ബാങ്ക് കൊള്ളയടിച്ചു; എട്ട് കോടിയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു

Janayugom Webdesk
ബംഗളൂരു
September 17, 2025 10:37 pm

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. സൈനിക യൂണിഫോമിലെത്തിയ സംഘം വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ നിന്നും എട്ട് കോടി രൂപയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം.
ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ സംഘം മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. 

കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. സോലാപുരില്‍ കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗവും ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാര്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.