18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025
February 8, 2025
February 6, 2025
February 4, 2025
January 1, 2025
December 22, 2024

ബാങ്ക് പണിമുടക്ക്: ഈ മാസം തുടർച്ചയായി നാല്​ ദിവസം ബാങ്കുകളുടെ സേവനം മുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
January 18, 2023 11:23 am

ഈ മാസം 30, 31 തീയതികളിൽ ബാങ്ക്​ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്.
28ന്​ നാലാം ശനിയും 29ന്​ ഞായറാഴ്ചയും ബാങ്കുകൾക്ക്​ അവധിയാണ്​. അടുത്ത രണ്ട്​ ദിവസം പണിമുടക്കും ഉണ്ടായാൽ തുടർച്ചയായി നാല്​ ദിവസം രാജ്യത്ത്​ ബാങ്കുകളുടെ പ്രവർത്തനം നിലക്കും.

സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസ്​ (യു.എഫ്​.ബി.യു) ആണ്​ പണിമുടക്കിന്​ നോട്ടീസ്​ നൽകിയത്​. യുഎഫ്​ബിയു ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടി എടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക്​ മാനേജ്​മെന്‍റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ്​ അസോസിയേഷൻ (ഐബിഎ) പുലർത്തുന്ന നിസ്സംഗതയും മൗനവുമാണ്​ പണിമുടക്കാഹ്വാനത്തിന്​ കാരണമായി പറയുന്നത്. 

Eng­lish Sum­ma­ry: Bank strike: Banks will remain closed for four con­sec­u­tive days this month

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.