28 December 2025, Sunday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

ബാങ്ക് പണിമുടക്ക് 30, 31 തീയതികളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2023 11:33 pm

രാജ്യത്തെ ബാങ്കുകള്‍ ദ്വിദിന പണിമുടക്കിലേക്ക്. ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി ചുരുക്കുക, പെന്‍ഷന്‍ പദ്ധതി പരിഷ്ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഈ മാസം 30,31 തീയതികളിലാണ് പണിമുടക്ക്.
ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പലതവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. 2021 മാര്‍ച്ചിലാണ് അവസാനമായി യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തിയത്. അന്ന് 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കണമെന്ന് യുണൈറ്റഡ് ഫോറം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Bank strike on 30th and 31st

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.