22 December 2025, Monday

Related news

December 11, 2025
November 29, 2025
November 20, 2025
November 18, 2025
October 3, 2025
October 1, 2025
August 12, 2025
July 29, 2025
July 22, 2025
July 13, 2025

തിരിച്ചടവ് മുടങ്ങി, വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാരെത്തി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
വൈക്കം
February 9, 2023 6:08 pm

ബാങ്കിന്റെ ജപ്തി നടപടികളില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വൈക്കം തോട്ടകം വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് തൂങ്ങിമരിച്ചത്. തോട്ടകം സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെയാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 2014ല്‍ സഹകരണ ബാങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ ഏഴുലക്ഷം രൂപ വായ്പ്പയെടുത്തത്. പിന്നീട് ഇത് പുതുക്കി വീണ്ടും തുകയെടുത്തു.

ഇതിനിടിയില്‍ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടര്‍ന്നാണ് സഹകരണ ബാങ്ക് വീട് ജപ്തി ചെയ്യാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ജപ്തിക്ക് മുന്നോടിയായി സ്ഥലം അളക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇന്ന് വീട്ടിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയതിന് ശേഷമാണ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary;Bankers came to fore­close on the house after default­ing on repayments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.