24 December 2025, Wednesday

Related news

December 19, 2025
December 17, 2025
December 16, 2025
November 6, 2025
November 2, 2025
October 17, 2025
October 7, 2025
September 16, 2025
August 2, 2025
April 12, 2025

പശ്ചിമബംഗാളില്‍ ദ കേരള സ്റ്റോറിക്ക് നിരോധനം

Janayugom Webdesk
കൊല്‍ക്കത്ത
May 8, 2023 9:50 pm

പശ്ചിമ ബംഗാളില്‍ ദ കേരള സ്റ്റോറി സിനിമ നിരോധിച്ചു. സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് സിനിമ നിരോധിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറിക്ക് കൈമാറി.
കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ക്ക് വേണ്ടി ബിജെപി പണം മുടക്കുകയാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതാ ബാനര്‍ജി ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ചത്. 

ബംഗാളില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സിനിമ നിരോധിക്കുന്നതെന്നും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കണമെന്നും മമത ആവശ്യപ്പെട്ടു. ക്രമസമാധാനനില തകരാറിലാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ നിന്ന് ഞായറാഴ്ച മുതല്‍ സിനിമ പിന്‍വലിച്ചിരുന്നു.

Eng­lish Sum­ma­ry; Ban­ning of The Ker­ala Sto­ry in West Bengal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.