
ഉത്തർപ്രദേശിലെ ബരാബങ്കി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരുടെ മേല്‍ വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റവരെ ഹൈദർഗഢ്, ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പത്ത് പേരെ ത്രിവേദിഗഞ്ച് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. ബരാബങ്കി ജില്ലയിലെ ഹൈദർഗഡ് പ്രദേശത്തുള്ള അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിൽ ജലാഭിഷേകത്തിനായി ഭക്തർ ഒത്തുകൂടുകയും ഇതിനിടയില്‍ പരിസരത്തെ കുരങ്ങുകള്‍ വൈദ്യുതി കമ്പികളിലൂടെ നടക്കുകയും അത് പൊട്ടി ക്ഷേത്രത്തിലെ ഷെഡിലേക്ക് വീഴുകയായിരുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. മരിച്ച രണ്ടുപേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.