
പ്രീസീസണ്‍ മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ ക്ലബ്ബ് ഡേഗു എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ എഫ്‌സി. ഗാവി ഇരട്ട ഗോളുകളുമായി തിളങ്ങി. 21-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗാവി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. 27-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോള്‍ നേടി. ഇതോടെ ആദ്യ പകുതി 3–0ന് ബാഴ്സ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതി ആരംഭിച്ച് 54-ാം മിനിറ്റില്‍ ടോണി ഫെര്‍ണാണ്ടസ് സ്കോര്‍ബോര്‍ഡില്‍ നാലാം ഗോളുമെത്തിച്ചു. എന്നാല്‍ ഇവിടെകൊണ്ടും ബാഴ്സയുടെ ഗോള്‍വേട്ട അവസാനിച്ചില്ല. 65-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അഞ്ചാം ഗോള്‍ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.