22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 2, 2024
September 22, 2024
September 9, 2024
August 6, 2024
August 6, 2024
August 4, 2024
July 29, 2024
July 29, 2024
July 28, 2024

അര്‍ജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും

Janayugom Webdesk
കാർവാർ
July 27, 2024 11:30 am

അര്‍ജുനെ കണ്ടെത്തുന്നതിനായി ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കാനും അധികൃതർ ശ്രമിക്കുന്നു. ഇത് നദിയിൽ ഉറപ്പിച്ചാൽ പരിശോധന കൂടുതൽ എളുപ്പമാകുമെന്നു കരുതുന്നതായി അധികൃതര്‍ പറയുന്നു. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കഴിഞ്ഞ 16നാണ് പൂനെയിൽ നിന്നു കോഴിക്കോട്ടേക്കു മരം കയറ്റിയ ലോറിയുമായി വന്ന അർജുൻ അപകടത്തിൽപ്പെട്ടത്. മലയിടിഞ്ഞതിനെത്തുടർന്നു പൻവേൽ — കന്യാകുമാരി ദേശീയ പാത 66ലേക്ക് വീണുകിടക്കുന്ന മണ്ണും പാറകളും മാറ്റാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.

കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ ഇന്ന് 12-ാം ദിവസവും മലയാളി ലോറി ഡ്രൈവർ അർജുൻ പന്ത്രണ്ടാം ദിവസവും കാണാമറയത്താണ്. ട്രക്കും ഗ്യാസ് ടാങ്കറും നദിയിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ ഇവയുടെ സ്ഥാനവും തിരിച്ചറിഞ്ഞു. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനായിട്ടില്ല. 

Eng­lish Sum­ma­ry: Barge and plat­form from Goa to find Arjun

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.