യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിച്ചു. ബസേലിയോസ് ജോസഫ് എന്നാണ് സ്ഥാനിക നാമം. ഇന്നലെ രാത്രി 8.30ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലായിരുന്നു ചടങ്ങ്. കുർബാനമധ്യേയുള്ള സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാർമ്മികത്വം വഹിച്ചു. സിറിയൻ ഓർത്തഡോക്സ് സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തന്മാർ സഹകാർമ്മികരായി. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ജോസഫ് മാർ ബർണബാസ്, മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിസംഘങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടൊപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിവിധ നയതന്ത്രപ്രതിനിധികളും വിവിധ സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.