ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്ന വിരുന്മാരെ പലപ്പോഴും മോട്ടോര്‍ വാഹന വകുപ്പ് കൈയ്യോടെ പിടികൂടാറുണ്ട്. ഇന്ന് ഇപ്പോള്‍ റീല്‍സ് ചെയ്യാന്‍ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയാണ് യുവാക്കള്‍ക്കിടയില്‍. റോഡിലൂടെ ബൈക്കിലിരുന്ന് കുളിച്ചും കുളിപ്പിച്ചും യാത്ര ചെയ്തവരെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.
പിറകില്‍ ബക്കറ്റില്‍ ഇരിക്കുന്ന യുവാവ് മഗ്ഗില്‍ വെള്ളം കോരി ബൈക്കോടിക്കുന്ന യുവാവിന്റെ തലയില്‍ ഒഴിപ്പിച്ച് കൊടുക്കുകയാണ്. കുളിച്ചും കുളിപ്പിച്ചുമുള്ള യാത്രയുടെ വീഡിയോ എംവിഡിയുടെ മുന്നിലാണ് എത്തിയത്. വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് യുവാവക്കളുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു.
റീല്‍സ് ചെയ്യാനാണ് തങ്ങള്‍ ബൈക്കില്‍ കുളി നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെ എംവിഡി തന്നെയാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കി. ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് വീഡിയോ പുറത്ത് വിട്ടത്.
English Summary:Bathing in bike; MVD take action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.