18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 8, 2024
September 30, 2024
September 13, 2024
September 12, 2024
July 21, 2024
May 27, 2024
September 11, 2023
August 12, 2023
August 9, 2023

സ്ക്കൂട്ടര്‍യാത്രക്കിടയിലെ യുവാവിന്‍റെയും,യുവതിയുടെയും കുളി ; വിഷയം ഡിജിപിയുടെ മുന്നിലും

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2023 1:33 pm

അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ് പുതിയ തലമുറയിലെ ചില‑യുവാക്കളും,യുവതികളും എന്തെങ്കിലും ചെയത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ നോക്കുന്നത്. 

ചിലര്‍ വളെര തെറ്റായ കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു. എന്നിട്ട് വാര്‍‍ത്തകളില്‍ ഇടംപിടിക്കുക. തങ്ങള്‍ക്ക് അനുകൂലമായി കുറേ അളുകളെ നിര്‍ത്തുക. ഇപ്പോള്‍ റോഡിലൂടെ സ്ക്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ യുവാവും, യുവതിയും കുളിക്കുന്നു. ഇവരുടെ കുളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

സ്ക്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ബക്കറ്റും, മഗ്ഗും ഉപയോഗിച്ചാണ് കുളി നടത്തുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

തിരക്കേറിയ റോഡിൽ വിചിത്രമായ ചേഷ്ടകൾ നാട്ടുകാരെ ഞെട്ടിച്ചു. ഉചിതമായ നടപടിയെടുക്കാൻ ഉന്നത അധികാരികൾ ലോക്കൽ ട്രാഫിക് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ ചെയ്യുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. സംഭവത്തിൽ നാട്ടുകാരും അതൃപ്തി രേഖപ്പെടുത്തി.

ഇവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വിഷയം മഹാരാഷ്ട്ര ഡിജിപിയുടെ മുന്നിലെത്തി.ഇതേത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ ഗൗരവം പ്രകടിപ്പിച്ചത്.

Eng­lish Summary:
Bathing of the young man and the young woman dur­ing the scoot­er jour­ney; The mat­ter is before the DGP

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.