
കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആത്രേയ ക്രിക്കറ്റ് ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സ് വെറും 95 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ബാറ്റിങ് നിര ദയനീയമായി തകർന്നടിയുകയായിരുന്നു. കളിയിലെ ആദ്യ പന്തിൽ തന്നെ അവർക്ക് ഓപ്പണർ അധിതീശ്വറുടെ വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ മൊഹമ്മദ് റെയ്ഹാനും ജൊഹാൻ ജിക്കുപാലും ചേർന്നുള്ള ചെറുത്തുനില്പ് ലിറ്റിൽ മാസ്റ്റേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ ടീമിൻ്റെ ഇന്നിങ്സ് 95 റൺസിൽ അവസാനിച്ചു. മൊഹമ്മദ് റെയ്ഹാൻ 30ഉം ജൊഹാൻ ജിക്കുപാൽ 13ഉം റൺസെടുത്തു. മറ്റാർക്കും ലിറ്റിൽ മാസ്റ്റേഴ്സ് ബാറ്റിങ് നിരയിൽ രണ്ടക്കം കാണാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതാണ് ആത്രേയ ബൌളിങ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ധീരജ് ഗോപിനാഥ് 35 റൺസോടെയും ശ്രീഹരി പ്രസാദ് 20 റൺസോടെയും ക്രീസിലുണ്ട്.
സ്കോർ — ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് — ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾഔട്ട്
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് — മൂന്ന് വിക്കറ്റിന് 89 റൺസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.