ഏഷ്യാ കപ്പ് മത്സരങ്ങള്‍ കാണാനായി ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല തുടങ്ങിയവര്‍ പാകിസ്ഥാനിലേക്ക് പോകും. 2008നു ശേഷം ഇതാദ്യമായാകും ബിസിസിഐ പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് യാത്രയാകുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ വേദിയാകുന്ന ഏതാനും മത്സരങ്ങള്‍ ഇരുവരും സ്റ്റേഡിയത്തിലെത്തി കാണും. സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ ഇരുവരും ലാഹോറിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങിലടക്കം പങ്കെടുക്കാന്‍ ബിസിസിഐയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചിരുന്നു.
ഈ മാസം 30നാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 13 കളികളില്‍ നാല് എണ്ണം മാത്രമെ പാകിസ്ഥാനില്‍ നടക്കുന്നുള്ളൂ. ബാക്കി മത്സരങ്ങള്‍ ശ്രീലങ്കയിലാകും നടക്കുക. സെപ്റ്റംബർ രണ്ടിലെ ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം കാണാൻ ബിസിസിഐ സെക്രട്ടറി ജയ്ഷാ ശ്രീലങ്കയിലേക്കു പോകുന്നുണ്ട്. അതിനു ശേഷം വാഗാ അതിർത്തി വഴിയാണ് ബിസിസിഐ പ്രസിഡന്റും വൈസ് പ്രസിഡന്റും ലാഹോറിലേക്കു പോകുക. 2008ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഒരു ബിസിസിഐ പ്രതിനിധി അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.
പിന്നാലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധമടക്കം നിലച്ചു. പിന്നീട് ഐസിസിയുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.
English summary;BCCI to watch Asia Cup President to Pakistan
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.