21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ്

Janayugom Webdesk
തിരുവനന്തപുരം
March 3, 2024 2:17 pm

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നു വിചാരിച്ച പി സിജോര്‍ജ്ജിന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എന്‍ഡിഎ ബന്ധം പോലും വഷളാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ജോര്‍ജ്ജിന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതിഷേധനങ്ങള്‍ ഉണ്ടായിരിക്കുന്നത്.

കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എന്‍ഡിഎ യിലെ പ്രധാന ഘടക കക്ഷിയായ ബിഡിജെഎസ് രംഗത്തു വന്നു കഴിഞ്ഞു. ഇത് സംബന്ധിച്ച് ബിഡിജെഎസ് നേതൃത്വം ബിജെപി നേതൃത്വത്തെ പരാതി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത് . പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പിസി ജോര്‍ജ്ജ് ബിഡിജെഎസിനെതിരെ ആരോപണം ഉന്നയിച്ചത്.നിലവില്‍ ഡല്‍ഹിയിലുള്ള ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. എന്‍ഡിഎയിലെ ധാരണ പ്രകാരം കേരളത്തില്‍ നാല് ലോക്‌സഭ സീറ്റുകളാണ് ബിഡിജെഎസിന്. കോട്ടയം മണ്ഡലത്തില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

താന്‍ പത്തനംതിട്ടിയില്‍ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആരോപണം. താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.താന്‍ ലോകത്താരോടും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. 

അങ്ങനെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിച്ചത്. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്നും പിസി ചോദിച്ചു. പിസി ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആനറണിയെ അറിയുന്നവറില്ലെന്നും. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാര്‍ഥിയായിരുന്നെങ്കിള്‍ താന്‍ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുന്നതാന്‍ സാധിക്കുവെന്നും പിസി ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപിക്കും, എന്‍ഡിഎയ്ക്കും കീറാമുട്ടിയായിരിക്കുകയാണ് 

Eng­lish Summary:
BDJS strong­ly dis­pleased with PC George’s con­tro­ver­sial remarks

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.