ഡിആർഐ ഉദ്യോഗസ്ഥർ നിരവധി തവണ മർദിച്ചുവെന്നും ജയിലിൽ ഉറക്കവും ഭക്ഷണവും നിഷേധിച്ചുവെന്നും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ബ്ലാങ്ക് പേപ്പറിൽ ഒപ്പു വെപ്പിച്ചു എന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് രന്യ പറയുന്നു. പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ, വിമാനത്തിനുള്ളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെ ഡിആർഐ കസ്റ്റഡിയിലെടുത്തതായും രന്യ പറയുന്നു.
താൻ നിരപരാധിയാണ്. ആവർത്തിച്ച് മർദിച്ചെങ്കിലും ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചു. എന്നാൽ ഒടുവിൽ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി നൂറിലധികം പേപ്പറുകളിൽ ഒപ്പിടേണ്ടി വന്നുവെന്നും കത്തിൽ പറയുന്നു. തന്റെ പിതാവിന് കേസിൽ പങ്കില്ലെന്നും നടി പറഞ്ഞു. അറസ്റ്റിന് ദിവസങ്ങൾക്ക് ശേഷം പുറത്തുവന്ന ഒരു ചിത്രത്തിൽ രന്യയുടെ കണ്ണുകൾക്ക് ചുറ്റും മർദനമേറ്റത് പോലെയുള്ള പാടുകൾ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രന്യയുടെ കത്ത് പുറത്ത് വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.