23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

കൊല്ലത്ത് മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞ് പിതാവ്, ഗുരുതരാവസ്ഥയില്‍

Janayugom Webdesk
കൊല്ലം
July 10, 2023 6:03 pm

കൊല്ലത്ത് മദ്യലഹരിയില്‍ പിതാവ് എടുത്തെറിഞ്ഞ ഒന്നരവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊല്ലം ഓടേക്കാവില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുരുകനും ഭാര്യ മാരിയമ്മയും മദ്യപിക്കുന്നതിനിടെ മകള്‍ അടുത്ത് വന്നപ്പോള്‍ എടുത്തെറിയുകയായിരുന്നു. അമ്മ മാരിയാണ് നാട്ടു കാരെ വിവരം അറിയിച്ചത്. രക്ഷപെടുത്തുമ്പോള്‍ കുട്ടിയുടെ അവസ്ഥ മോശം ആയിരുന്നതായി നാട്ടുകാര്‍ പറ‍ഞ്ഞിരുന്നു.

മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അച്ഛന്റെ അറസ്റ്റ് രേഖപെടുത്തി. ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുംന 307 ഉള്‍പ്പടെയുള്ള വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തും.

Eng­lish Sum­ma­ry: beat­ing by father the one and a half year old
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.