26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

ഭര്‍ത്താവില്‍ നിന്ന് മര്‍ദനം; മക്കള്‍ക്കൊപ്പം അമ്മ കിണറ്റില്‍ ചാടി, നാല് കുട്ടികള്‍ക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ഇന്‍ഡോര്‍
July 14, 2024 5:49 pm

ആത്മഹത്യശ്രമത്തിനിടെ അമ്മയ്‌ക്കൊപ്പം കിണറ്റില്‍ ചാടിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലായിരുന്നു സംഭവം. നാട്ടുകാര്‍ ഓടിയെത്തി അമ്മ സുഗ്‌ന ബായിയെ (40) രക്ഷപ്പെടുത്തി. എന്നാല്‍ കുട്ടികളെ രക്ഷിക്കാനായില്ല. അരവിന്ദ് (11), അനുഷ (9), ബിട്ടു (6), കാര്‍ത്തിക് (3) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഭര്‍ത്താവ് റോഡ് സിങ്ങില്‍ നിന്ന് സുഗ്‌നയ്ക്ക് മര്‍ദനമേറ്റതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഹേംലത കുറില്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മക്കളെയും കൂട്ടി വീടുവിട്ട് സുഗ്‌ന സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിച്ചു. സ്‌കൂളില്‍ രാത്രി തങ്ങിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം യുവതി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ യുവതി കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടിയത്. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Beat­ing by hus­band; Moth­er jumped into the well with her chil­dren, four chil­dren met a trag­ic end
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.