20 February 2026, Friday

Related news

February 20, 2026
February 18, 2026
February 16, 2026
February 13, 2026
February 7, 2026
February 6, 2026
February 6, 2026
January 29, 2026
January 27, 2026
January 27, 2026

വിവാഹ ചടങ്ങിനിടെ വധുവിന്റെ വളർത്തു നായയെ തല്ലി; പിന്നാലെ കൂട്ടയടി, വിവാഹവും മുടങ്ങി

Janayugom Webdesk
ലക്നൗ
February 20, 2026 9:54 pm

യുപിയില്‍ വധുവിന്‍റെ വളർത്തുനായയെ വരന്‍റെ വീട്ടുകാർ തല്ലിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ഫത്തേപ്പൂർ ജില്ലയിലെ ഖാഗ കോട്‌വാലി പ്രദേശത്തെ ഒരു ഗെസ്റ്റ്ഹൗസിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വധുവും വരുനും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കാൺപൂരിലെ ആര്യസമാജ ചടങ്ങിൽ വിവാഹം കഴിക്കാനായി മുമ്പ് ഒളിച്ചോടിയവരുമാണ്. വിവാഹത്തിന് വധുവിന്റെ കുടുംബം സമ്മതിച്ചതോടെ ഔപചാരികമായി നടത്താൻ തീരുമാനിച്ചു.

പുലർച്ചെ വിവാഹചടങ്ങുകൾ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ, വേദിക്ക് സമീപം വധുവിന്‍റെ വളർത്തുനായ ബഹളം വെച്ചു. ഇത് കണ്ട് പ്രകോപിതനായ വരന്‍റെ ബന്ധുവായ യുവാവ് നായയെ ക്രൂരമായി അടിച്ചു. വധുവിന്‍റെ ബന്ധുക്കൾ ഇത് എതിര്‍ക്കുകയും വൈകാതെ വളർത്തുനായയെ ചൊല്ലിയുളള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശാരീരികവും അക്രമാസക്തവുമായ സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. വടിയും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

വധുവിന്‍റെ ബന്ധുക്കളിൽ ചിലർക്ക് തലക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ പൊലീസ് വിവാഹചടങ്ങുകൾ നിർത്തിവെച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സയും നൽകി തിരികെ വീട്ടിലേക്കയച്ചു. വ്യാഴാഴ്ച രണ്ട് കുടുംബങ്ങളും പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയും ചർച്ചകൾക്കെടുവിൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വധു വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ നൽകിയ സമ്മാനങ്ങളും പണ കൈമാറ്റങ്ങളും തിരികെ നൽകി. അതേസമയം ആരും പരാതി നൽകാത്തതിനാൽ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.