
കടം കൊടുത്ത തുക തിരികെ ചോദിച്ചതിന്റെ പേരിൽ ക്രൂരമായി മർദ്ദനത്തിന് ഇരയായതിനെ തുടർന്ന് വിമുക്തഭടൻ ജീവനൊടുക്കി. ഭിന്നശേഷിക്കാരനും വിമുക്ത ഭടനുമായ ശൂരനാട് സ്വദേശി ബിജുകുമാർ (53) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുപ്രസാദിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി മൂന്നിനാണ് ഓച്ചിറ ചങ്ങൻകുളങ്ങര കൊറ്റമ്പിള്ളി ലവൽ ക്രോസിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ബിജുവിനെ കണ്ടെത്തിയത്.
വായ്പ നൽകിയ 5 ലക്ഷം രൂപ തിരികെ ചോദിച്ചതിനു സമീപവാസിയായ സ്ത്രീയും മകനും ചേർന്ന് ആക്രമിച്ചെന്നും ഇരുവരും ചേർന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണു മരണത്തിനു കാരണമെന്നും ബിജുവിന്റെ സ്കൂട്ടറിൽ നിന്നു ലഭിച്ച ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു. തുടർന്ന് ബിജുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ശൂരനാട് പൊലീസ് കേസെടുത്തു. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. തുടർന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.