
ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ക്രൂരതയല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതി നിര്‍ണായകമായ വിധി പ്രസ്താവിച്ചത്. രാത്രിയില്‍ വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തല്ലുകയും ചെയ്യുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതല്‍ തെളിവുകള്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് കീഴ്‌ക്കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ഗീതാ ഗോപി ഉള്‍പ്പെടെയുള്ള ബെഞ്ച് പ്രതിയെ വെറുതെ വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.