22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 26, 2024
November 8, 2024
October 25, 2024
October 18, 2024
October 17, 2024
September 18, 2024
July 20, 2024
July 16, 2024
July 7, 2024

സംസ്ഥാനത്തിന്റെ അംബാസിഡറാകാം;​ ദേശീയ യുവസംഘം രജിസ്‌ട്രേഷന്‍ ഇന്നു വരെ

Janayugom Webdesk
തിരുവനന്തപുരം
October 25, 2024 11:51 am

ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യുവസംഘത്തില്‍ യുവജനങ്ങള്‍ക്ക് തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംബാസിഡറര്‍മാരായി പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പ്രൊഷഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ (ഓണ്‍ലൈന്‍ പഠനം നടത്തുന്നവര്‍/വിദൂരവിദ്യാഭ്യാസം നേടുന്നവര്‍), എന്‍ എസ് എസ് / എന്‍ വൈ കെ എസ് വോളന്റിയര്‍മാര്‍/ സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് യുവസംഘത്തില്‍ പങ്കെടുക്കാം. ഇന്നു വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഐ ഐ ഐ ടി കോട്ടയമാണ് കേരളത്തിലെ നോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. യുവസംഘത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://ebsb.aicte-india.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.