മധ്യപ്രദേശിലെ ശിവ്പുരിയില്‍ ഒരു ചടങ്ങിനിടെ തേനീച്ച ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സംഭവസ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റി. മാധവ് നാഷണല്‍ പാര്‍ക്കിലെ ചന്ദ്പാത തടാകത്തില്‍ വച്ച് നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും നിന്ന് വലയം തീര്‍ക്കുകയും തേനീച്ചകളെ തടുക്കാനായി തുണികളും തുവ്വാലകളും ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തതായി തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ കൃപാല്‍ സിംഗ് പറഞ്ഞു.
കേന്ദ്രമന്ത്രിയും ലോക്സഭ എംപിയും ചേര്‍ന്ന് പുതിയ കള കൊയ്ത്ത് യന്ത്രം ഉദ്ഘാടനം ചെയ്യാനിരിക്കെ ഉച്ച തിരഞ്ഞ് 3.30 ഓടെയാണ് സംഭവം നടക്കുന്നത്. ഡ്രോണുകള്‍ പറത്തിയത് മൂലം അസ്വസ്തത ഉണ്ടായതാകാം തേനീച്ച ആക്രമിക്കാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ സംസ്ഥാന ഊര്‍ജ മന്ത്രി പ്രദ്യുമന്‍ സിംഗ് തോമര്‍,ശിവപുരി എംഎല്‍എ ദേവേന്ദ്ര ജയിന്‍ എന്നിവരും സിന്ധ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.
ചടങ്ങ് ഉദ്ഘാടനം ചെയ്യാതെയാമ് മന്ത്രി മടങ്ങിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.