18 January 2026, Sunday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

വിവാഹച്ചടങ്ങിനിടെ തേനീച്ച ആക്രമണം; 12 പേർക്ക് പരിക്ക്

Janayugom Webdesk
ഭോപാല്‍
February 18, 2024 6:11 pm

മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാൽ ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലി വെച്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തേനീച്ചക്കൂട്ടം അതിഥികളെ ആക്രമിച്ചത്. ഹോട്ടൽ ഗാർഡനിൽ വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ എത്തിയത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിൽ തേനീച്ചക്കൂടുണ്ടായിരുന്നു

തേനീച്ചകൾ കൂട്ടമായി എത്തിയതോടെ അതിഥികൾ പരിഭ്രാന്തരാവുകയും ഓടുകയും ചെയ്തു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റവരെ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ്.

Eng­lish Summary:Bee attack dur­ing wed­ding cer­e­mo­ny; 12 peo­ple injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.