9 March 2026, Monday

Related news

March 9, 2026
February 26, 2026
February 14, 2026
February 14, 2026
February 10, 2026
January 5, 2026
December 10, 2025
December 9, 2025
December 3, 2025
November 18, 2025

വിമാനത്തിൽ ബീഡി വലിച്ചു; യാത്രക്കാരനെതിരെ കേസ്

Janayugom Webdesk
പനാജി
March 9, 2026 1:57 pm

വിമാനത്തിനുള്ളിൽ ബീഡി വലിച്ച യാത്രക്കാരനെതിരെ കേസെടുത്ത് വിമാനകമ്പനി. ആകാശ എയറിന്റെ ഡൽഹി — ഗോവ (QP1625) വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ശുചിമുറിയിൽ കയറി ബീഡി വലിച്ച ഡൽഹി സ്വദേശി ആശിഷിനെതിരെയാണ് ഗോവയിലെ മോപ വിമാനത്താവള പൊലീസ് കേസെടുത്തത്. മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനക്കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ലൈറ്റർ കൈവശം വെച്ചതായും പുകവലിച്ചതായും പൊലീസ് പറഞ്ഞു. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവൃത്തിയായതിനാൽ സിവിൽ ഏവിയേഷൻ സുരക്ഷാ ലംഘനത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നു. വിമാനം ഗോവയിൽ ഇറങ്ങിയ ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.