വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ചപ്പാത്തിയില്‍ ‘വണ്ടിനെ കണ്ടെത്തി’. ഭോപ്പാലില്‍ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്‌ലജന്‍ എന്ന യാത്രക്കാരനാണ് ചപ്പാത്തിയില്‍ സ്റ്റഫ് ചെയ്ത നിലയില്‍ വണ്ടിനെ ലഭിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യാത്രക്കാന്‍ പങ്കുവച്ചത്.
@IRCTCofficial found a cockroach in my food, in the vande bharat train. #Vandebharatexpress#VandeBharat #rkmp #Delhi @drmbct pic.twitter.com/Re9BkREHTl
— pundook🔫🔫 (@subodhpahalajan) July 24, 2023
വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങളും ഇയാള്‍ ഐആര്‍സിടിസിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഭക്ഷണം വിതരണം ചെയ്ത ഐആര്‍സിടിസി യാത്രക്കാരന്റെ പിഎന്‍ആര്‍ നമ്പര്‍ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തില്‍ ഖേദിക്കുന്നുവെന്നും ഇത്തരം സംഭവമുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
English Summary:‘Beetle’ in chapati served at Vande Bharat; Sorry IRCTC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.