
ശ്രീലങ്കൻ പുറംകടലിലൂടെപ്പോയ ഇറാൻ നാവികസേനയുടെ ഇറിസ് ദേന യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് യുഎസ് മുക്കുന്നതിന് മുമ്പ് ഇന്ത്യ അഭയം വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്തിന് സമീപം നടന്ന മിലാൻ 2026 സൈനികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കപ്പലാണ് യുഎസ് മുക്കിയത്. മാർച്ച് നാലിനാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്.യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സുരക്ഷിത തുറമുഖം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. സൈനികാഭ്യാസത്തിൽ പങ്കെടുത്ത മറ്റൊരു ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ നങ്കൂരമിട്ടിരുന്നു. ഐആർഐഎസ് ദേന യുഎസിന്റെ ആക്രമണത്തിനിരയായ അതേദിവസം തന്നെയാണ് ലവാൻ എന്ന യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത്.
ഈ മേഖലയിലുണ്ടായിരുന്ന ലാവനിൽനിന്ന് ഫെബ്രുവരി 28‑ന് ഇന്ത്യയ്ക്ക് അഭ്യർഥന ലഭിച്ചിരുന്നു. മാർച്ച് 1‑ന് ഇതിന് നങ്കൂരമിടാനുള്ള അനുമതി ലഭിക്കുകയും മാർച്ച് 4‑ന് ലാവൻ കൊച്ചിയിൽ എത്തുകയും ചെയ്തു. 183 അംഗങ്ങളുള്ള ഇതിലെ നാവികരെ കൊച്ചിയിലെ നാവിക താവളത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.