
പ്രമുഖ സംവിധായകനെതിരേ ചലച്ചിത്രപ്രവര്‍ത്തക പരാതി നല്‍കി . ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് സംഭവം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി. പരാതിയിന്മേല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.