21 January 2026, Wednesday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026

പിന്നിട്ടത് അറിവിന്റെയും അക്ഷരങ്ങളുടെയും ആഘോഷരാവ്; വായനയുടെ മഹാമേളക്ക് ഇന്ന് കൊടിയിറങ്ങും

Janayugom Webdesk
തിരുവനന്തപുരം
January 13, 2026 10:36 am

ഏഴ് ദിനരാത്രങ്ങള്‍ പിന്നിട്ട അറിവിന്റെയും അക്ഷരങ്ങളുടെയും ആഘോഷരാവിന്റെ സമാപനം ഇന്ന് വൈകിട്ട് മൂന്നിന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൗറീഷ്യസ് മുൻ പ്രസിഡന്റ് അമീന ഗുരീബ് ഫക്കിം മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്, രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

തലസ്ഥാനം അനുഭവിച്ച ‘വടക്കേ മലബാറിന്റെ തെയ്യക്കാല’ത്തിനും ഇന്ന് സമാപനമാകും. രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ ശ്രദ്ധേയമായ ഒന്നാണ് തെയ്യങ്ങള്‍. സമാപന ദിവസമായ ഇന്ന് രാവിലെ 11 ന് സ്‌മൃതി ‘സന്മനസുള്ള ശ്രീനി’ എന്ന വിഷയത്തില്‍ സെഷൻ നടക്കും എം മുകേഷ് എംഎൽഎ, പ്രിയദർശൻ, കമൽ, മണിയൻപിള്ള രാജു, മോഹനൻ എം, ആനി, മേനക, സി അജോയ് എന്നിവര്‍ പങ്കെടുക്കും. സ്റ്റുഡന്റ്സ് കോര്‍ണറില്‍ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഇന്ററാക്ടിവ് സെഷൻ, മാജിക്ക് ഷോ എന്നിവയും സംഘടിപ്പിക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.