
ജൂനിയർ ഹോക്കി ലോകകപ്പിൽ കരുത്തരായ ബെൽജിയത്തെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ച ഇന്ത്യൻ സെമിഫൈനലിൽ പ്രവേശിച്ചു. ചെന്നൈയിൽ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ഇന്ത്യയുടെ ജയം.
മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ 4–3 എന്ന സ്‌കോറിൽ ആതിഥേയർ ഷൂട്ട് ഔട്ട് വിജയിക്കുകയായിരുന്നു. ഗോൾ കീപ്പർ പ്രിൻസ് ദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്. നാളെ നടക്കുന്ന സെമിഫൈനലിൽ ഇതിഹാസ താരം പി ആർ ശ്രീജേഷ് പരിശീലകനായുള്ള ഇന്ത്യൻ ടീം നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ നേരിടാനിറങ്ങും. ആദ്യ സെമിഫൈനൽ അതെ ദിവസം സ്പെയിനും അർജന്റീനയും തമ്മിൽ ആണ്. ആറു പൂളുകളായി 24 ടീമുകൾ അണിനിരന്ന ടൂർണമെന്റിന്റെ ഫൈനൽ പത്താം തീയതിയാണ് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.