25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് അപകടത്തില്‍ ഗുരുതര പരിക്ക്

Janayugom Webdesk
കോട്ടയം
May 8, 2024 3:52 pm

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ പി യോഹന്നാന്‍) അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് ഗുരുതര പരിക്ക്. അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്.

Eng­lish Sum­ma­ry: Believ­ers Church Met­ro­pol­i­tan Athana­sius Yohan was seri­ous­ly injured in the accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.