നൂതനാശയങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ഉദാരമനസ്കനായ ഭരണകർത്താവായിരുന്നു മൻമോഹൻ സിങ് എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് അനുസ്മരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനായി താൻ പ്രവർത്തിക്കുമ്പോൾ നൂതനസംരംഭങ്ങൾക്ക് രൂപഭാവങ്ങൾ നൽകുന്നതിൽ അദ്ദേഹം നൽകിയ പ്രോത്സാഹനവും പ്രചോദനവും അനുശോചനസന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു. ‘ഇൻസ്പയറിങ് സിവിൽ സെർവന്റ്’ എന്ന വിശേഷണം നൽകി തന്നെ അനുമോദിക്കുകയും ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ചപ്പോൾ ഇടവേളയില്ലാതെതന്നെ കേന്ദ്രസർക്കാരിൽ ചുമതലകൾ തുടരാൻ ചുമതലപ്പെടുത്തുകയും ചെയ്ത കാര്യവും അദ്ദേഹം ഓർത്തെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.