പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ഇന്നും നാളെയുമായി വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാര്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. നിശബ്ദ പ്രചരണ സമയത്തുള്ള സന്ദര്‍ശനം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിശബ്ദ പ്രചരണം ആരംഭിക്കുന്ന സമയം മുതല്‍ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത വിഐപി, നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവരുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രമുഖരുടെ സന്ദര്‍ശനത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസ് സേനയുടെയും ജോലി ഭാരം വര്‍ധിക്കാതിരിക്കാന്‍ കൂടിയാണിത്.
തെരഞ്ഞെടുപ്പ് നടപടികളില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തുന്നുവെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. ”ലോഗ് സഭ” എന്ന പേരില്‍ ഗവര്‍ണര്‍ സമാന്തര തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. 2019ല്‍ ബിജെപി വിജയിച്ച 18 സീറ്റുകളില്‍ ഒന്നാണ് കൂച്ച് ബിഹാര്‍.
English Summary: Bengal Governor banned by Election Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.