മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും ബംഗാൾ മന്ത്രിയുമായ സുബ്രത മുഖർജി (75) അന്തരിച്ചു. വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 25നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുഖം പ്രാപിച്ചു വരികയായിരുന്നെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി മന്ത്രി അരൂപ് ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിലെ പഞ്ചായത്തിന്റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖർജി. ഇടതുമുന്നണി അധികാരത്തിലിരുന്ന 2000 മുതൽ 2005 വരെ കൊൽക്കത്ത മേയറായി സേവനമനുഷ്ഠിച്ചിരുന്നു.
1998 ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്ന സമയം മുതൽ മമതയോടൊപ്പമുള്ള നേതാവായിരുന്നു അദ്ദേഹം. മുഖർജിയുടെ മൃതദേഹം ഇന്ന് രാത്രി പീസ് ഹെവൻസിൽ പൊതുദര്‍ശനത്തിന് വക്കും.
English summary: Bengal Minister Subrata Mukherjee passes away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.