
പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തെത്തുടർന്ന് രണ്ട് പേർ കൂടി ആത്മഹത്യ ചെയ്തു. ജൽപായ്ഗുരി, സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. സൗത്ത് 24 പർഗാനാസിലെ ഘോൽപാറ സ്വദേശിയായ റഫീഖ് അലി ഗാസി (44) യുടെ പേര് പട്ടികയിൽ ‘അഡ്ജുഡിക്കേഷൻ’ (പരിഗണനയിലുള്ളത്) വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്ത് കഴിഞ്ഞ ഇദ്ദേഹത്തെ ബുധനാഴ്ച രാവിലെ സ്വന്തം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പൗരത്വം നഷ്ടപ്പെടുമെന്നുള്ള വേവലാതിയിലായിരുന്നു ഇദ്ദേഹം. നാടുകടത്തപ്പെടുമെന്നും തൊഴിലും ജീവിത മാര്‍ഗവും നഷ്ടമാവുമെന്ന ഭയവും ഗാസിയെ അലട്ടിയതായി കുടുംബം പറയുന്നു. ജൽപായ്ഗുരി സ്വദേശിയായ ഗൗരംഗ ദേ (62)യാണ് മരിച്ച രണ്ടാമത്തെയാൾ. ഇദ്ദേഹം ഒരു മോമോ കച്ചവടക്കാരനായിരുന്നു. അന്തിമ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഒഴിവാക്കപ്പെട്ടു. എസ്ഐആര്‍ പ്രക്രിയ ആരംഭിച്ചതിന് ശേഷം ബംഗാളിൽ മാത്രം 110ലധികം പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.