5 March 2026, Thursday

Related news

March 3, 2026
February 25, 2026
February 23, 2026
February 20, 2026
February 18, 2026
February 16, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026

ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
February 17, 2024 6:58 pm

പ്രശസ്ത ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു നടി. വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. അഞ്ച് മാസത്തോളമായി വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ജന കിടപ്പിലായിരുന്നു. അവരെ പരിപാലിച്ചിരുന്നത് മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ്. സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ മരണ വാര്‍ത്ത അറിഞ്ഞ് ആശുപത്രിയില്‍ എത്തി.

നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായി 1944 ഡിസംബര്‍ 30ന് കൊച്ബിഹാറിലാണ് ജനനം. യഥാര്‍ത്ഥ പേര് ആരതി ഭൗമിക് എന്നാണ്. അഞ്ജന 20ാം വയസില്‍ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ബംഗാളി സിനിമയായ അനുസ്തുപ് ചന്ദയിലൂടെയാണ്. നടന്‍ ഉത്തം കുമാറുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രീ വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. തനെ തെകെ അസ്ചി, ചൗരിങ്കീ, നായിക സംബധ്, കഭി മേഖ് തുടങ്ങിയവയാണ് അഞ്ജനയുടെ പ്രധാന സിനിമകള്‍. മഹേശ്വേതയിൽ സൗമിത്ര ചാറ്റര്‍ജിക്കൊപ്പമുള്ള പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജന കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് നേവി ഉദ്യോഗസ്ഥനായ അനില്‍ ശര്‍മ.

Eng­lish Summary:Bengali actress Anjana Bhowmik passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.